കര്‍ണാടക: കൂറുമാറിയ 17ല്‍ 13 പേരും ബി.ജെ.പി സ്ഥാനാര്‍ഥികള്‍
കര്‍ണാടകയില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം മുന്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17ല്‍ 16 എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരായിരുന്ന രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ആനന്ദ്സിങ്, എം.ടി.ബി. നാഗരാജ്, കെ. സുധാകര്‍, പ്രതാപ്ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, ആര്. മുനിരത്ന, ശ്രീമന്ത് പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, ജെ.ഡി-എസ് എം.എല്‍.എമാരായിരുന്ന എ.എച്ച്്. വിശ്വനാഥ്, കെ. ഗോപാലയ്യ, നാരായണ ഗൗഡ, കെ.പി.ജെ.പി അംഗം ആര്.ശങ്കര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. വ്യാഴാഴ്ച രാവിലെ മല്ലേശ്വരത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.

No comments