Breaking News

ഗവര്‍ണറെ കണ്ടു; ഇന്ന് വൈകിട്ട്​ ആറുമണിക്ക്​ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പക്ക് അനുമതി

കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ്​ ബി.എസ്​ യെദിയൂരപ്പ ഇന്ന്​ വൈകിട്ട്​ ആറുമണിക്ക്​ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചക്ക് 12.30 ന്​ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ യെദിയൂരപ്പ​ ഗവര്‍ണറെ കണ്ടിരുന്നു.
കൂടിക്കാഴ്​ചയില്‍ വൈകിട്ട്​ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നുവെന്ന്​ യെദിയൂരപ്പ മാധ്യമങ്ങളോട്​ പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെര​ഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ​ വ്യക്തമാക്കിയിരുന്നു.

No comments