Breaking News

ആലപ്പുഴ ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 382 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്ബതു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.304 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 54387 പേര്‍ രോഗ മുക്തരായി.4596പേര്‍ ചികില്‍സയില്‍ ഉണ്ട്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന,മുതുകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (തോട്ടപ്പള്ളിശ്ശേരി ജംഗ്ഷന്‍ മുതല്‍ തെക്കു വശം വരെ,ചാലുമ്ബാട തോടിന്റെ വടക്കുവശം വരെ, പടിശ്ശേരിയില്‍ ചന്ദ്രവിലാസം റോഡില്‍ അഞ്ചുതെങ്ങ് വീടിന്റെ കിഴക്കു വശം വരെ,ഏകദേശം അറുപത് വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം.)തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

No comments