Breaking News

സൗദി അറേബ്യയില്‍ ചൊവ്വാഴ്​ച 104 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു​.

 


റിയാദ്​: സൗദി അറേബ്യയില്‍ ചൊവ്വാഴ്​ച 104 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു​. ചികിത്സയിലായിരുന്ന ഒമ്ബത്​​​ പേര്‍​​ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചു​​. 146 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363259 ഉം രോഗമുക്തരുടെ എണ്ണം 354755 ഉം ആയി. മരണസംഖ്യ 6265 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2239 പേരാണ്​. ഇതില്‍ 364 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 47, മക്ക 24, കിഴക്കന്‍ പ്രവിശ്യ 13, മദീന 4, വടക്കന്‍ അതിര്‍ത്തി മേഖല 4, അസീര്‍ 3, നജ്​റാന്‍​ 2, തബൂക്ക്​ 2, ജീസാന്‍ 2, അല്‍ബാഹ 1, ഹാഇല്‍ 1, ഖസീം 1.

No comments