മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കും; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പവാര്‍
എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി തലവന്‍ ശരദ് പവാര്‍. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച് ഭരിക്കില്ലെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പവാര്‍.
'' ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തീര്‍ത്ത് ഭരിക്കും. അക്കാര്യം ഞങ്ങള്‍ ഉറപ്പുവരുത്തും. ദേവേന്ദ്രജിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. പക്ഷെ അദ്ദേഹം ജ്യോതിഷം പഠിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു'' - പവാര്‍ പരിഹസിച്ചു.
താന്‍ തിരിച്ച് വരുമെന്ന ഫഡനവിസിന്റെ പരാമര്‍ശത്തെയും പവാര്‍ പരിഹസിച്ചു.

No comments