Breaking News

മഹാരാഷ്‌ട്രയില്‍ സേന, എന്‍.സി.പി, കോണ്‍ഗ്രസ് ധാരണ ; മുഖ്യമന്ത്രിപദം ശിവസേനയ്‌ക്ക്, എന്‍. സി. പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദം

രാഷ്‌ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്ക് അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി. എന്‍.സി.പിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാനും ധാരണയായി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസും എന്‍. സി. പിയും നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. എന്‍.സി.പിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്‍ച്ചകള്‍ക്കായി എന്‍. സി. പി നേതാവ് ശരദ് പവാന്‍ നാളെ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.

No comments