നാളെ ശബരിമലയില്‍ എത്തും, എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം സര്‍ക്കാരിന്
എന്ത് വന്നാലും നാളെ നട തുറക്കുമ്ബോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഉറപ്പുമായി തൃപ്തി ദേശായ്. തന്റെ കൈയില്‍ 2018ലെ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃപ്തി തന്റെ നയം വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയില്‍ ഉണ്ട. അതിനാല്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം നടത്തം. പുനഃപരിശോധാ ഹര്‍ജികള്‍ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ നല്‍കാത്തതിനാല്‍ ആ വിധി നിലനില്‍ക്കുന്നുണ്ട്.
മല കയറാന്‍ വരുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മാതൃ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

No comments