Breaking News

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും; സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയായേക്കും

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച്‌ സംസാരിക്കാനാണ് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നല്‍കിയതെങ്കിലും അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന.
എന്‍.ഡി.എയിലേക്കുള്ള ശിവസേനയുടെ മടക്കം ഏതാണ്ട് അടഞ്ഞ അധ്യായമായി കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തികഞ്ഞ സൂക്ഷ്മതയോടെയാണ് മുന്നോട്ടു പോകുന്നത്. പൊതുമിനിമം പരിപാടിയുടെ വിശദാംശങ്ങളും മന്ത്രിസഭാ രൂപീകരണവും ചര്‍ച്ച ചെയ്യുന്നതിന് ശരദ് പവാര്‍ നാളെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.

No comments