Breaking News

മദ്ധ്യപ്രദേശില്‍ 'ഘര്‍വാപസി' യുമായി ചാണക്യൻ കമല്‍നാഥ്.. നാല് ബി.ജെ.പി എം.എല്‍.എ മാര്‍ കൂടി കോണ്‍ഗ്രസിലേക്ക്.. ഞെട്ടിത്തരിച്ച് ബിജെപി..

മദ്ധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി ഭീഷണിമുഴക്കുമ്ബോേള്‍ മറുതന്ത്രവുമായി കോണ്‍ഗ്രസ് രംഗത്ത്.
ബി.ജെ.പിയുടെ നാല് എം.എല്‍.എമാര്‍ ഭരണപക്ഷത്തെത്തുമെന്ന് സ്വതന്ത്രനും കമല്‍നാഥ് മന്ത്രിസഭയില്‍ ഖനി വകുപ്പ് മന്ത്രിയുമായ പ്രദീപ് ജ‌യ്സ്വാള്‍ വെളിപ്പെടുത്തി.
കമല്‍നാഥിന്റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണയുമുണ്ട്. അതേസമയം ചാരപ്പണിക്കില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു.

ഇന്നലെ നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പിലാണ് ബി.ജെ.പി അംഗങ്ങളായ നാരായണ്‍ ത്രിപാഠിയും ശരദ് കൗളും കോണ്‍ഗ്രസിനെ പിന്തുണച്ചത്. തങ്ങളുടെ നടപടിയെ ഘര്‍വാപസിയെന്നാണ് എം.എല്‍.എമാര്‍ വിശേഷിപ്പിച്ചത്.

മുന്‍പ് കോണ്‍ഗ്സിലാണിയരുന്ന ഇവര്‍ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു,​ ഇവരെ പിന്നീട് കോണ്‍ഗ്രസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്.

230 അംഗ നിയമസഭയില്‍ 109 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 114 അംഗങ്ങളുള്ള കോണ്‍ഗ്രസ് 4 സ്വതന്ത്രരുടെയും രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു സമാജ്‍വാദി പാര്‍ട്ടി അംഗത്തിന്റെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.

കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ കമ്ബ്യൂട്ടര്‍ ബാബ.

നാല് ബി.ജെ.പി എം.എല്‍.എമാര്‍ തന്നോട് ബന്ധപ്പെടുന്നുണ്ട്. ശരിയായ സമയം വരുമ്ബോള്‍ ഞാന്‍ അവരെ എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കും.

എപ്പോഴാണോ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെടുന്നത് അപ്പോള്‍ ഞാന്‍ അവരെ എല്ലാവരുടെയും മുന്നില്‍ കൊണ്ടുനിര്‍ത്തും. നാല് എം എല്‍ എമാരാണ് ഞാനുമായി ബന്ധം പുലര്‍ത്തുന്നത്. സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ കമ്ബ്യൂട്ടര്‍ബാബ ഇന്‍ഡോറില്‍ പറഞ്ഞു.

അതേസമയം,​ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ശേഷി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ നേരത്തെ രംഗത്തെത്തിയിരുന്നു.
മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ 24 മണിക്കൂറിനകം സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ വെല്ലുവിളി. ബി.ജെ.പിയുടെ സ്ഥിരം പല്ലവിയാണ് ഇത്തരം പ്രയോഗങ്ങളെന്നായിരുന്നു മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രതികരണം.

No comments