കര്‍ണാടകയില്‍ മൂന്നു എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
കര്‍ണാടകയില്‍ മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസിന്റെയും , കെ.പി.ജെ.പിയുടെയും വിമത എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രമേശ് ജര്‍ക്കിഹോള്ളി, മഹേഷ് കൂമത്തൊല്ലി, കെ.പി.ജെ.പിയുടെ ആര്‍. ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ആര്‍. ശങ്കര്‍ ഗവര്‍ണറെക്കണ്ട് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

No comments