Breaking News

വേദിയില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച്‌ വിദ്യാര്‍ഥിനി; മൈക്ക് പിടിച്ചു വാങ്ങി ഉവൈസി

ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ സ്‌റ്റേജില്‍ അതിക്രമിച്ച്‌ കയറിയ വിദ്യാര്‍ഥിനി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ എന്ന വിദ്യാര്‍ഥിനി വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്.
യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും പെട്ടെന്ന് തന്നെ ഉവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.

No comments