Breaking News

കോണ്‍ഗ്രസാണ് ബിജെപിയുടെ തോല്‍വിക്ക് കാരണം...!! ദില്ലിയില്‍ കുറ്റപ്പെടുത്തലുമായി ബിജെപി..!! കാരണം ഇങ്ങനെ..

ബിജെപി ദില്ലിയില്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.
കോണ്‍ഗ്രസ് പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് അപ്രത്യക്ഷമായെന്നും അതാണ് തോല്‍വിക്ക് കാരണമായതെന്നും ബിജെപി നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുനിന്നതോടെ പോരാട്ടം ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലായെന്നും, അത് വലിയ തിരിച്ചടിയായെന്നും ജാവദേക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് അമിത് ഷായും പറഞ്ഞിരുന്നു. കോണ്ഗ്രസ് എന്തുകൊണ്ടാണ് ദില്ലിയിലെ പ്രചാരണ വേദിയില്‍ നിന്ന് മാറി നിന്നതെന്ന് അറിയില്ല. അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്.

ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണം കോണ്‍ഗ്രസ് വിട്ടുനിന്നത് തന്നെയാണ്.
അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് കൃത്യമായി എഎപിക്ക് തന്നെ ലഭിച്ചെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് വെറും 4 ശതമാനമാണെന്നും ജാവദേക്കര്‍ പറഞ്ഞു.

ദില്ലിയില്‍ യഥാര്‍ത്ഥത്തില്‍ പോരാട്ടം എഎപിയും ബിജെപിയും തമ്മിലായിരുന്നു. 42 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എഎപിക്ക് 48 ശതമാനം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ മൂന്ന് ശതമാനം കുറവാണ് വോട്ടുകള്‍ ലഭിച്ചതെന്നും ജാവദേക്കര്‍ പറഞ്ഞു.
ബിജെപിക്ക് 39 ശതമാനം വോട്ടും, എഎപിക്ക് 51 ശതമാനം വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വികളും സാധാരണമാണന്നും ജാവദേക്കര്‍ പറഞ്ഞു.

അതേസമയം കെജ്‌രിവാളിനെ താന്‍ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹം ഒന്നും പറഞ്ഞില്ല.
തന്റെ നിരീക്ഷണങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തോല്‍വിക്ക് മറ്റ് പല കാരണങ്ങളുമുണ്ട്. അക്കാര്യം പരിശോധിക്കുന്നുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. തോല്‍വിക്ക് പ്രധാന കാരണം ജാവദേക്കറുടെ നേതൃശേഷിക്കുറവാണെന്ന് ഭൂരിഭാഗം പരാതികളും ആരോപിക്കുന്നു.

No comments