Breaking News

2024 ലെ തിരഞ്ഞെടുപ്പില്‍ പരാജയമില്ല.., കോണ്‍ഗ്രസാണ് ഏക വെല്ലുവിളി.. ഒടുവിൽ സമ്മതിച്ച് ബിജെപി..!!

കെജ്രിവാള്‍ വിജയിച്ചത് മൃദുഹിന്ദുത്വ നിലപാടു കൊണ്ടാണെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ ആശയങ്ങള്‍ക്ക് പരാജയം സംഭവിച്ചിട്ടില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം 2024 ലെ വിജയത്തിനു ചവിട്ടുപടിയാക്കാന്‍ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെത് ആത്മവിശ്വാസത്തിന്റെ സ്വരം.
കോണ്‍ഗ്രസിന്റെ വോട്ടു കുറഞ്ഞു. ഡല്‍ഹിയിലല്ലാതെ ആം ആദ്മി വെല്ലുവിളിയല്ല. മമതയും പവാറും അതതു സംസ്ഥാനങ്ങളില്‍ ശക്തരാണെങ്കിലും മോദിക്കോ അമിത്ഷായ്‌ക്കോ വെല്ലുവിളിയാകില്ല. കോണ്‍ഗ്രസാണ് ഏക വെല്ലുവിളി. എന്നാല്‍ സംസ്ഥാനങ്ങളില്‍ തമ്മില്‍ത്തല്ലി ദുര്‍ബലരായ കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തെ മാത്രം ആശ്രയിച്ചു മുന്നേറാനുള്ള കരുത്തും നഷ്ടപ്പെട്ടിരിക്കുന്നു.
2024ല്‍ എത്തുമ്ബോള്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ കോണ്‍ഗ്രസ് നിയന്ത്രണമുള്ള സംസ്ഥാനങ്ങളില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരം തുണയാകും. ഇതിനു പുറമേ പ്രാദേശിക കക്ഷികളുടെ പിന്തുണയുറപ്പാക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. ഡല്‍ഹി പരാജയം വിശദമായി ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇന്നു യോഗം ചേരും. ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി അധ്യക്ഷത വഹിക്കും. താന്‍ രാജിവച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് തിവാരി വ്യക്തമാക്കി.

No comments