"ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോഴും മന്ത്രിയാണെന്ന തോന്നല്‍'..!! വിഴുപ്പലക്കല്‍..!!
ഡല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ തുടരുന്നു.
പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രകടനം നിരാശാജനകമാണെന്നും പുതിയ സമീപനം ആവശ്യമാണെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
ചില നേതാക്കള്‍ ഇപ്പോഴും മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ കുറ്റപ്പെടുത്തല്‍.
കോണ്‍ഗ്രസ് നേതാക്കള്‍ പുനര്‍വിചിന്തനം നടത്തണം. അല്ലെങ്കില്‍ അവര്‍ അപ്രസക്തരായി മാറും. അഹങ്കാരവും മാറ്റേണ്ടതുണ്ട്.
അധികാരം നഷ്ടപ്പെട്ട് ആറു വര്‍ഷത്തിനു ശേഷവും ചിലര്‍ സ്വയം മന്ത്രിമാരെപ്പോലെ പെരുമാറുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനവും ശൈലിയും മാറ്റേണ്ടതുണ്ട്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് കൊറോണ വൈറസ് പോലൊരു ദുരന്തമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കാലം മാറി, രാജ്യവും മാറി. കോണ്‍ഗ്രസിന് ഒരു പുതിയ സമീപനം ആവശ്യമാണ്. കാര്യങ്ങള്‍ പുതിയ രീതിയില്‍ ചെയ്യേണ്ടിയിരിക്കുന്നു.
പാര്‍ട്ടി ജനങ്ങളിലേക്കിറങ്ങണം. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണ്. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷവും കോണ്‍ഗ്രസ് ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ തുടര്‍യായി മൂന്നുവട്ടം ഭരണംപിടിച്ച കോണ്‍ഗ്രസിനെ വട്ടപ്പൂജ്യത്തിലേക്കു തള്ളിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചത്. എഎപി 62 സീറ്റും ബിജെപി എട്ടു സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒന്നും ലഭിച്ചില്ല.

No comments