Breaking News

രാജ്യമേ ലജ്ജിക്കൂ...!! കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച്‌ ആര്‍ത്തവ പരിശോധന

ആര്‍ത്തവസമയത്ത് അടുക്കളയിലും അമ്ബലത്തിലും വിദ്യാര്‍ഥിനികള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച്‌ ആര്‍ത്തവ പരിശോധന നടത്തി. ഗുജറാത്തിലെ ഭുജിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.പെണ്‍കുട്ടികളെ കോളജിന്‍റെ കോമണ്‍ ഏരിയയിലേക്ക് എത്തിച്ചശേഷമായിരുന്നു പരിശോധന. ബിരുദ വിദ്യാര്‍ത്ഥിനികളായ 68 പെണ്‍കുട്ടികളോടായിരുന്നു ഈ അക്രമം. കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് സ്ത്രീകള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ആര്‍ത്തവ പരിശോധന നടത്തിയ. വിദ്യാര്‍ത്ഥികളാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു. സംഭവം കൃത്യമായ പരിശോധിച്ച ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച്‌ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

No comments