ഡല്‍ഹിയില്‍ തിരിച്ചടിയായത് വിദ്വേഷ പ്രസംഗം: മനോജ് തിവാരി
മുതിര്‍ന്ന നേതാക്കളുടെ വിദ്വേഷ പ്രസംഗമാണു ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു തിരിച്ചടിയായതെന്നു സംസ്‌ഥാന അധ്യക്ഷന്‍ മനോജ് തിവാരി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇതു രണ്ടാം തവണയാണു തിവാരി നേതാക്കളെ പ്രതിക്കൂട്ടിലാക്കി രംഗത്തു വരുന്നത്.
കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പ്രകാശ് ജാവദേക്കര്‍, പര്‍വേഷ് വര്‍മ എം.പി., യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും ഇതു വോട്ട് ബാങ്ക് ഭിന്നിപ്പിച്ചെന്നുമാണു തിവാരിയുടെ ആരോപണം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പര്‍വേഷ് വര്‍മ തീവ്രവാദിയെന്നു വിളിച്ചതിനേയും തിവാരി വിമര്‍ശിച്ചു.

No comments