Breaking News

ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി; കെ.സുരേന്ദ്രനു കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് നേതാക്കള്‍

കെ.സുരേന്ദ്രന്‍ എത്തിയതോടെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. പി.കെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം കെ.സുരേന്ദ്രന്റെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച്‌ ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം വന്ന നിമിഷത്തില്‍ തുടങ്ങിയ അതൃപ്തിയാണ് ദിവസങ്ങള്‍ക്ക് ശേഷവും പരിഹാരം കണ്ടെത്താനാകാതെ നീളുന്നത്.
കെ സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും ആവര്‍ത്തിക്കുകയാണ് എഎന്‍ രാധാകൃഷ്ണനും എംടി രമേശും അടക്കുമുള്ള നേതാക്കള്‍.കെസുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്.

No comments