Breaking News

പി.ജെ. ജോസഫിനെ പോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സഹതാപമുണ്ട്; ജോസ് കെ. മാണി

പി.ജെ. ജോസഫിനെ പോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സഹതാപമുണ്ടെന്ന് ജോസ് കെ. മാണി. സംസ്‌കാര ശൂന്യമായ അദ്ദേഹത്തിന്റെ പ്രയോഗത്തിന് ആ നിലയില്‍ മറുപടി പറയാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. കുട്ടനാട് സീറ്റ് സംബന്ധിച്ച്‌ ജോസ് കെ. മാണി വെറുവാ ചപ്പുകയാണെന്നു പി.ജെ. ജോസഫ് കോട്ടയത്ത് പറഞ്ഞിരുന്നു.
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിന്റെ തിരക്കഥ നടപ്പാകില്ല. ഞങ്ങളുടെ സീറ്റാണ്. ‍ഞങ്ങളുടെ സ്ഥാനാര്‍ഥി മത്സരിക്കും. നിലപാട് യുഡിഎഫ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വം 29 ന് ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ജോസഫ് വിഭാഗവുമായി ഏതെങ്കിലും തരത്തിലുള്ള മറ്റു ചര്‍ച്ച ഉണ്ടോ എന്നറിയില്ല.

No comments