Breaking News

ദിവസവും പാവയ്ക്കാ ജ്യൂസ് കുടിച്ചാല്‍ ..

പാവയ്ക്ക അയേണ്‍ സമ്ബുഷ്ടമായി ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രമേഹത്തിനു പറ്റിയ ഒരു മരുന്നാണിതെന്നതാണ്. പാവയ്ക്കാ ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ …
പ്രതിരോധശേഷി വര്‍ധിപ്പിക്കും…
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.
കണ്ണുകള്‍ക്ക് സംരക്ഷണം……
‌ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പാവയ്ക്ക നീരും തേനും ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കറുത്തപാട് മാറാന്‍ ​ഗുണം ചെയ്യും.

No comments