ഡല്‍ഹി സംഘര്‍ഷം; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കലാപം കൂടുതലിടങ്ങളിലേക്ക്?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന ഈ കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം,ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു, മാത്രമല്ല പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

No comments