Breaking News

കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍


ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഫെബ്രുവരി 23 ഞായറിനാണ് മിശ്ര പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 24 ന് ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും കലാപത്തിന് സമാനമായ അന്തരീക്ഷം ഉടലെടുക്കുകയുമായിരുന്നു.
''ഇത് നിര്‍ഭാഗ്യകരമാണ്. ആര് തന്നെ ചെയ്തതായാലും ശക്തമായ നടപടി സ്വീകരിക്കണം - അത് ബിജെപിയിലെയോ ആംആദ്മിയിലെയോ കോണ്‍ഗ്രസിലെയോ നേതാവായാലും. കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല. ഇത് ദില്ലിയെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെക്കുറിച്ചല്ല.

No comments