വീണ്ടും കപില്‍ മിശ്ര;തന്‍റെ പ്രസ്ഥാവനയില്‍ ഖേദമില്ലെന്ന് കപില്‍ മിശ്ര
ഡല്‍ഹിയില്‍ പൌരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ സംഘര്‍ഷത്തിന് കാരണക്കാരനെന്ന് ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്ര തന്‍റെ നിലപാടിനെ ന്യായീകരിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുന്നു.
തന്‍റെ പഴയ പ്രസ്താവനയില്‍ ഖേദം ഇല്ലെന്ന് കപില്‍ മിശ്ര വ്യക്തമാക്കി.പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ബിജെപിക്കുള്ളില്‍ നിന്നും കപില്‍ മിശ്രയ്ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് അദ്ധേഹം നിലപാട് വ്യക്തമാക്കിയത്.
ഷഹീന്‍ ബാഗ് അനുവദിക്കില്ലെന്ന് പ്രസ്താവന നടത്തിക്കൊണ്ട് പൌരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ട് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ റാലി നടത്തിയതിന് പിന്നാലെയാണ് അക്രമം പോട്ടിപുറപ്പെട്ടത്,ഇതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്.എന്നാല്‍ തന്‍റെ നിലപാട് ആവര്‍ത്തിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കപില്‍ മിശ്രയുടേത്.

No comments