ബിഗ്ബോസിലേക്ക് എലീന തിരിച്ചെത്തുമോ? ഇവര്‍ക്ക് പറയാനുള്ളത് ഇതാണ്
ബിഗ്ബോസ് ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു എന്തെങ്കിലും അസുഖം ബാധിച്ച് ഇത്രയും പേര്‍ പുറത്തുനില്‍ക്കേണ്ട സാഹചര്യം വന്നത്. പരീക്കുട്ടി, സുജോ, അലസാന്‍ഡ്ര, രേഷ്മ, രഘു, എലീന, ദയ എന്നിവരൊക്കെ പല സമയത്തായി കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഹൗസില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നവരാണ്. ഇപ്പോഴാകട്ടെ അന്‍പതാം എപ്പിസോഡില്‍ സര്‍പ്രൈസ് ആയി പുറത്തുപോയ സുജോ, അലസാന്‍ഡ്ര,രഘു എന്നിവര്‍ തിരിച്ചെത്തുകയും ചെയ്തു.
ഇവര്‍ മൂവരും തിരിച്ചെത്തിയെങ്കിലും എലീനയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എലീന ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് ബിഗ്ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്ന ഷിയാസും എലീനയുടെ അമ്മ ബിന്ദുവും പറയുന്നത്.

No comments