Breaking News

ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി: യു.എ.ഇയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

മനാമ ഇറാനില്‍ നിന്നെത്തിയ ആറ് പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബഹ്‌റൈനില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ വൈറസ് ബാധിതരെല്ലാം ഇറാനില്‍ നിന്നും യു.എ.ഇ വഴി എത്തിയവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ബഹ്‌റൈന്‍ പൗരന്മാരും നാലു പേര്‍ രാജ്യത്തെത്തിയ സൗദി പൗരന്മാരുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

No comments