തെരഞ്ഞെടുപ്പു ദിവസം ശമ്ബളത്തോടു കൂടിയ അവധി
തെരഞ്ഞെടുപ്പു ദിവസം ശമ്ബളത്തോടു കൂടിയ അവധി. തിരഞ്ഞെടുപ്പ് ദിവസം സര്‍ക്കാര്‍ ജീവനക്കാരായ സമ്മതിദായകര്‍ ശമ്ബളത്തോടു കൂടിയ അവധിക്കായി അപേക്ഷ ഓഫീസ്/ സ്ഥാപന അധികാരിക്ക് സമര്‍പ്പിക്കുമ്ബോള്‍ രേഖകള്‍ പരിശോധിച്ച് ശമ്ബളത്തോടു കൂടിയ അവധി അനുവദിക്കും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലറിറക്കി.
തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിന്റെയും കമ്മീഷന്‍ നല്‍കിയ വോട്ടര്‍ സ്ലിപ്പിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് രേഖപ്പെടുത്തിയ വ്യക്തിയോട് വീണ്ടും തെളിവുകള്‍ ഹാജരാക്കാന്‍ ചില വകുപ്പ് മേധാവികള്‍ ആവശ്യപ്പെട്ടതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ നിര്‍ദ്ദേശം.

No comments