അവിനാശി അപകടം: ഇന്‍ഷ്വറന്‍സ് തുക നല്‍കി
കോയമ്ബത്തൂര്‍ അവിനാശി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയുടെ ആദ്യഗഡു കൈമാറി. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. ബി. കൃഷ്ണപ്രസാദും കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസര്‍ കെ.ടി. സെബിയും ചേര്‍ന്ന് തൃക്കൂര്‍ സ്വദേശിയായ കിരണ്‍കുമാറി(23)ന്റെ അമ്മ ബസമ്മയ്ക്ക് ചെക്ക് കൈമാറി.
മരിച്ച തൃശൂര്‍ സ്വദേശികളായ മറ്റ് ആറ് പേരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങള്‍ക്ക് ചെക്ക് വിതരണം ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ ഒരോ കുടുംബത്തിനും രണ്ടുലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. മറ്റു നടപടികള്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം ബാക്കി തുക കൈമാറുമെന്ന് ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.

No comments