ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്
ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചത്.
പൗരന്മാരുടെ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സുരക്ഷിതമാക്കുകയും പരിരക്ഷിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതിയെന്ന ഭരണഘടനാ സ്ഥാപനത്തോട് ആവശ്യപ്പെടുകയാണ്. ആഭ്യന്തരമന്ത്രിയെ ഉടനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

No comments