Breaking News

കോവിഡ് 19; കര്‍ണ്ണാടകയില്‍ ഒരു മരണം കൂടി

 കോവിഡ് 19 ബാധിച്ച്‌ കര്‍ണ്ണാടകയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 65 കാരനായ തുംകൂരു സ്വദേശിയാണ് മരിച്ചത്. ഇന്ന് മാത്രം പുതുതായി 7 കേസുകളാണ് കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കര്‍ണ്ണാടകയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി. ഈ മാസം 5ന് ഇയാള്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. 11-ന് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ട്രെയിനില്‍ യാത്ര ചെയ്തവര്‍ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
 രാഷ്ട്രപതി ഗവര്‍ണര്‍മാരുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ ചര്‍ച്ച നടത്തി. രാഷ്ട്രപതി സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

No comments