കൊറോണ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു.
കൊറോണ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനിലിരിക്കെയാണ് അനുപം മിശ്രം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് പോയത്. അടുത്തിടെ വിവാഹിതനായ സബ്കളക്ടര്‍ ഹണിമൂണിനായി മലേഷ്യയിലും സിംഗപ്പൂരിലും പോയിരുന്നു. മാര്‍ച്ച് 18നാണ് കൊല്ലത്ത് തിരിച്ചെത്തിയത്. തുടര്‍ന്നാണ് തേവളളിയിലുളള ഔദ്യോഗിക വസതിയില്‍ ഐസൊലേ ഷനില്‍ കഴിയാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സബ് കളക്ടര്‍ മുങ്ങിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വെളിച്ചം കാണാത്തതിനാണ് അയല്‍ക്കാര്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

No comments