രാജ്യത്ത് കോണ്ടം വില്പനയില്‍ വര്‍ധനവ്
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയില്‍ രാജ്യത്ത് 50 ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍. ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതാവാം കോണ്ടം വില്പന വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
സാധാരണ 3 ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ വലിയ പാക്കറ്റുകളാണ് കൂടുതല്‍ വിറ്റഴിയുന്നത്. 10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ . വില്പനയില്വര്‍ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ പേരും വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ആണ് ജോലി ക്രമീകരിച്ചിരിക്കുന്നത്.

No comments