സമൂഹ അടുക്കളയിലെ ഉച്ചയൂണിന് ഇലക്കറി നിര്‍ബന്ധം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള സമൂഹ അടുക്കളകളില്‍ (കമ്യൂണിറ്റി കിച്ചന്‍) ഉച്ചയൂണിന് നിര്‍ബന്ധമായും ഇലക്കറികള്‍ ഉണ്ടാകണം. കോവിഡ്19 രോഗവ്യാപനം പ്രതിരോധിക്കാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസനടപടികളുടെ ഭാഗമായി ആരംഭിക്കുന്നതും ആരംഭിച്ചിട്ടുള്ളതുമായ സമൂഹ അടുക്കളകളിലാണ് ഉച്ചയൂണിന് ഒരു ഇലക്കറി നിര്‍ബന്ധമാക്കിയത്.
സമൂഹ അടുക്കളകളില്‍ മാംസാഹാരം ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇലക്കറി പരമാവധി ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരിക്കുന്നത്. അതതിടങ്ങളില്‍ പ്രാദേശികമായി ലഭിക്കുന്ന ഇലവര്‍ഗങ്ങള്‍ ഉപയോഗിച്ച് തൊടുകറികള്‍ ഉണ്ടാക്കണമെന്നാണ് തദ്ദേശവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
No comments