Breaking News

ഗള്‍ഫില്‍ രോഗബാധിതര്‍ ഏറുന്നു; യുഎഇയില്‍ 20-44 വയസ്സുകാരും

പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിനിടയിലും വിവിധ ഗള്‍ഫ് നാടുകളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുകയാണ്. ബഹ്‌റൈനിലും സൗദി അറേബ്യയിലെ മക്കയിലും ഓരോരുത്തര്‍ മരണപ്പെട്ടു. മക്കയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു വിദേശിയും ബഹ്‌റൈനില്‍ 78 വയസുള്ള ഒരു സ്വദേശിയുമാണ്‌ മരിച്ചത്. സൗദി അറേബ്യയില്‍ 133, യു.എ.ഇ. 85, ബഹ്‌റൈന്‍ -27, ഒമാന്‍ 15, കുവൈത്ത് 4, ഖത്തര്‍-25 എന്നിങ്ങനെയാണ് ബുധനാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ എല്ലാ ഗള്‍ഫ് നാടുകളിലുമായി ചികിത്സയിലുള്ളവര്‍ 2279 ആയി ഉയര്‍ന്നിട്ടുണ്ട്.
സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ. എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍.

No comments