തന്റെ വീട് ആശുപത്രിയാക്കാന്‍ വിട്ടു നല്‍കാമെന്ന് കമല്‍ഹാസന്‍; ഡോക്ടര്‍മാരെയും വിട്ടു നല്‍കും
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ട്വിറ്റര്‍ വഴിയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാുമെന്നും താരം അറിയിച്ചു. മക്കള്‍ നീതി മയ്യത്തോട് സഹകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ചികിത്സ നടത്താന്‍ വിട്ടു നല്‍കാമെന്നും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കമല്‍ ഹാസന്റെ ട്വീറ്റില്‍ പറയുന്നു.

No comments