കര്‍ഫ്യൂ .: നാലു മണി മുതല്‍ റോഡില്‍ മരണ പ്പാച്ചില്‍
നിരോധനാജ്ഞ ആരംഭിക്കുന്ന വൈകീട്ട് അഞ്ചുമണിക്ക് മുമ്ബുള്ള സമയങ്ങളില്‍ രാജ്യത്തെ റോഡുകളില്‍ അമിതവേഗത്തില്‍ വാഹനങ്ങളുടെ പാച്ചില്‍. കൃത്യം അഞ്ചുമണി മുതല്‍ പൊലീസ് റോഡിലുള്ള വാഹനങ്ങള്‍ പിടികൂടുന്നുണ്ട്. അതിനാല്‍, നിശ്ചിത സമയത്തിന് മുമ്ബ് താമസസ്ഥലത്തെത്താനുള്ള തിടുക്കമാണ് ആളുകള്‍ക്ക്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പൊതുവെയും കര്‍ഫ്യൂവിന് മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകിച്ചും റോഡില്‍ തിരക്ക് കുറവാണ്. മൂന്നുമണി മുതലേ വാഹനങ്ങള്‍ കുറയുന്നു. നാലുമണിക്ക് ശേഷമുള്ള സമയങ്ങളിലാണ് തിരക്കിട്ട ഒാട്ടം.
മൂന്നുമണി മുതലേ ഷോപ്പിങ് മാളുകള്‍ ഉപഭോക്താക്കളെ പുറത്തിറക്കി അടക്കാന്‍ ആരംഭിക്കുന്നുണ്ട്.

No comments