Breaking News

എയര്‍ കണ്ടീഷനുകള്‍ ഉപയോഗിക്കരുതെന്ന്​ ​ താക്കറെ; മഹാരാഷ്​ട്രയില്‍ 116 രോഗബാധിതര്‍

മഹാരാഷ്​ട്രയില്‍ കോവിഡ്​19 ബാധിതരുടെ എണ്ണം കുത്തനെ ഉയരു​ന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. വീടിനകത്ത്​ ധാരാളം ശ​ുദ്ധവായു ഉറപ്പാക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ അകത്തളങ്ങള്‍ ശീതീകരിക്കാവൂയെന്നും ഉദ്ദവ്​ താക്ക​റെ അറിയിച്ചു. ഫേസ്​ബുക്ക്​ ലൈവിലൂടെയാണ്​ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചത്​.
അപകടകാരിയായ വൈറസിനെ ഇല്ലാതാക്കുക എന്ന ദൗത്യമാണ്​ നടക്കുന്നത്​. അതിനാല്‍ എല്ലാവരും വീട്ടിലിരിക്കണം. ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യവസ്​തുക്കള്‍, ഇന്ധനം, പാചകവാതകം പോലുള്ള അവശ്യ വസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും താക്കറെ പറഞ്ഞു.

No comments