ആദ്യ കൊറോണ മരണം, രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിക്കാതെ അധികൃതര്‍
കൊറോണ വെെറസ് ബാധിച്ച് തമിഴ്നാട്ടില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വെെെറസ് ബാധിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ മരണമാണിതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍ പറഞ്ഞു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എങ്ങെനെയാണെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. രോഗബാധിതനായത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 18ആയി ഉയര്‍ന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

No comments