Breaking News

ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിക്കും; മുന്നറിയിപ്പുമായി തെലങ്കാന

ലോക്ക് ഡൗണ്‍ കാലത്തില്‍ പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നത് വര്‍ധിച്ചതോടെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.' പറയുന്നത് അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാണുന്നയിടത്ത് വെടിവെക്കാനുള്ള നിര്‍ദേശം (ഷൂട്ട് അറ്റ് സൈറ്റ്) പൊലീസിന് നല്‍കേണ്ടിവരും. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴിയില്ല', കെ.സി.ആര്‍ പറഞ്ഞു.  വേണമെങ്കില്സൈന്യത്തിന്റെ സഹായം തേടുമെന്നും വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ പെട്രോള്‍ പമ്ബുകള്‍ അടക്കമുള്ളവ അടച്ചിടുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും  കൂട്ടിച്ചേര്‍ത്തു.

No comments