ബിഹാറില്‍ എന്‍.ഡി.എക്ക് 200 സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണം -നിതീഷ് കുമാര്‍
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് 200 സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) പ്രസിഡന്‍റുമായ നിതീഷ് കുമാര്‍. പട്നയില്‍ ഞായറാഴ്ച നടന്ന ജെ.ഡി.യു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറില്‍ 243 അംഗ നിയമസഭയില്‍ ജെ.ഡിയുവിന് 70 അംഗങ്ങളും ബി.ജെ.പിക്ക് 54 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ന്യൂനപക്ഷ വോട്ടിലാണ് കണ്ണുവെക്കുന്നത്. എന്നാല്‍ ജെ.ഡി.യു ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന ബി.ജെ.പിക്കും ജെ.ഡി.യുവിനും ബിഹാര്‍ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്.

No comments