ലാവ്‍ലിന്‍ കേസില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി
ലാവ്‍ലിന്‍ വിഷയത്തില്‍ നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. ലാവ്‍ലിന്‍ കേസില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്നത്പ്ര തിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ നിന്ന് പിണറായി വിജയന്‍ കുറ്റവിമുക്തനായിട്ടില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിനിടയിലായിരുന്നു പ്രതിപക്ഷം ലാവ്‍ലിന്‍ കേസ് മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയത്. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയവേ ലാവ്‍ലിന്‍ വിളികളോടെ പ്രതിപക്ഷം വീണ്ടും അണിനിരന്നു. ഇതോടെ സിഎജി വിഷയം വിട്ട് ലാവ്‍ലിനിലായി മുഖ്യമന്ത്രിയുടെ മറുപടി.

No comments