'മോദി ജന്മനാ ഇന്ത്യന്‍ പൗരന്‍, പൌരത്വ രേഖ വേണ്ട' ആര്‍.ടി.ഐ അപേക്ഷയുടെ മറുപടിയിങ്ങനെ
''നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൌരനാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പൌരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല''. പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പൌരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയാണിത്. സുഭന്‍കര്‍ സര്‍ക്കാര്‍ എന്നയാളാണ് പ്രധനമന്ത്രിയുടെ പൌരത്വ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.
'' 1955 ലെ പൌരത്വ നിയമത്തിലെ സെക്ഷന്‍ മൂന്നനുസരിച്ച് ജന്മനാതന്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ത്യന്‍പൌരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പൌരത്വ രേഖയുണ്ടോ എന്ന ചോദ്യമുദിക്കുന്നില്ല'' .

No comments