ഡല്‍ഹി ശാന്തം; നഷ്ടപരിഹാരം ഇന്ന് മുതല്‍ നല്‍കും
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തിനുശേഷം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കടകമ്ബോളങ്ങള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. കലാപത്തിനിരയായവര്‍ക്ക് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇന്ന് മുതല്‍ വിതരണം ചെയ്യും.
25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്.

No comments