മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന നാല് പേര്‍ : കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാരച്ചടങ്ങുകളെക്കുറിച്ച് മന്ത്രി
സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് സ്ഥിതി സങ്കീര്‍ണമാക്കുകായിരുന്നുവെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേര്‍ കൂടി ഉണ്ട്.ഇവരില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്.
എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വീഡിയോവഴി ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

No comments