Breaking News

സസ്പെന്‍ഡ് ചെയ്ത ഏഴ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ബിജെപി; സ്പീക്കര്‍ക്ക് കത്തുനല്‍കി

സസ്പെന്‍ഡ് ചെയ്ത ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തുനല്‍കി. വിഷയം സമിതി രൂപീകരിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പറഞ്ഞു. ദില്ലി കലാപത്തെ ചൊല്ലിയുള്ള ബഹളത്തിനിടെ പേപ്പര്‍ വലിച്ചു കീറിയെറിഞ്ഞ ഏഴ് കോണ്‍ഗ്രസ് എംപിമാരെ ആണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭയിലെ ബഹളത്തിനിടെ അദ്ധ്യക്ഷന്‍റെ ടേബിളില്‍ നിന്ന് പേപ്പര്‍ എടുത്ത് വലിച്ചു കീറി എറിഞ്ഞതിനാണ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള ബെന്നി ബഹന്നാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ ഏഴ് പേരെയാണ് ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തത്.

No comments