എ.എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍; BJP സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായും എ.പി.അബ്ദുള്ളക്കുട്ടി വൈസ്പ്രസിഡന്റായും തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു ഭാഗവും സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
കെ.സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹി ആകാനില്ലെന്നു പ്രഖ്യാപിച്ച എ.എന്‍ രാധാകൃഷ്ണനെയും ശോഭാ സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്.

No comments