Breaking News

ജസ്പ്രീത് സിംഗിന്റെ മരണം ; കോളേജിനോട് വിശദീകരണം തേടുമെന്ന് കാലിക്കറ്റ് സര്‍വകലാശാല


കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കോളജിനോട് വിശദീകരണം തേടും. വിഷയം അടിയന്തര പ്രാധാന്യത്തോടുകൂടി ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു .
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കോളജിനോട് റിപ്പോര്‍ട്ട് തേടാന്‍ സര്‍വകലാശാല തീരുമാനിച്ചത് . ശനിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും .
അതേ സമയം,വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

No comments