Breaking News

അയ്യയ്യേ ഇത് നാണക്കേട്,​ പ്രബുദ്ധ കേരളത്തിന് അപമാനം: തൃശൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്‌മണര്‍ക്കും പ്രത്യേകം ശുചിമുറികള്‍

കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക ശൗചാലയം എന്ന ബോര്‍ഡുവച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍വച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. വിഷയത്തില്‍, ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായവുകയാണ്.
" സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികള്‍ ബ്രാഹ്മണര്‍ക്കും എന്ന ബോര്‍ഡ് വെക്കുന്നതിലൂടെ ബ്രാഹ്മണര്‍ മറ്റു മനുഷ്യരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവരും സമൂഹം ഭയഭക്തിപൂര്‍വ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

No comments