Breaking News

ടീം സുരേന്ദ്രന്‍;കൂടുതല്‍ പുതുമുഖങ്ങള്‍ BJP ഭാരവാഹികളായേക്കും;സാമുദായിക പ്രാതിനിധ്യം ഉറപ്പ് വരുത്തും

ഡല്‍ഹിയില്‍ BJP ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും പാര്‍ട്ടി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന സമിതിയുടെ പുന:സംഘടനയും പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെയും കുറിച്ച്‌ ചര്‍ച്ചചെയ്തു.
സാമുദായിക പരിഗണന പാലിക്കണമെന്ന നിര്‍ദേശം ദേശീയ നേതാക്കള്‍ കെ സുരേന്ദ്രന് നല്‍കിയതായാണ് വിവരം.കൂടുതല്‍ വനിതകളും യുവാക്കളും സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഇടം നേടുമെന്നാണ് സൂചന,സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങളും പ്രവര്‍ത്തന മികവും കണക്കിലെടുത്തുള്ള ഭാരവാഹി പ്രഖ്യാപനം ആകും കെ സുരേന്ദ്രന്‍റെ ഭാഗത്ത് നിനുണ്ടാവുകയെന്നാണ് വിവരം.
ഈ ആഴ്ച്ച തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനാണ് സുരേന്ദ്രന്‍ തയ്യാറെടുക്കുന്നത്.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും എന്‍ഡിഎ വിപുലീകരണവും കെ സുരേന്ദ്രനും ദേശീയ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വിഷയമായി.എന്‍ഡിഎ യുമായി യോജിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിനാണ് കെ സുരേന്ദ്രന് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

No comments