സി.എ.എ പിന്തുണച്ച ഹരിയാന മുഖ്യമന്ത്രിയുടെ പൗരത്വം തെളിയിക്കാന്‍ രേഖകളില്ല
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കൈവശമില്ലെന്ന് റിപ്പോര്‍ട്ട്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ, സംസ്ഥാന മന്ത്രിമാര്‍ എന്നിവരും പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാത്തവരുടെ ഗണത്തില്‍പ്പെടുമെന്നാണ് വിവരം.
ജനുവരി 20ന് പാനിപ്പട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ലഭ്യമല്ലെന്നാണ് സംസ്ഥാന പൊതു വിവരാവകാശ ഒാഫീസര്‍ പി.പി കപൂര്‍ വ്യക്തമാക്കിയത്.

No comments