Breaking News

വീണ്ടും അധ്യക്ഷനാകുമോ? രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി പ്രതികരിച്ചതായി അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായാണ് സൂചന. 'നേതൃ വിഷയത്തില്‍ എന്‍റെ ഭാഗം ഞാന്‍ വ്യക്തമാക്കിയതാണ്. കത്തില്‍ ഞാന്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രസിഡന്‍റായി ഞാന്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും പ്രസിഡന്‍റ് സ്ഥാനത്ത് തിരിച്ചെത്തില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

No comments