Breaking News

കാസര്‍ഗോഡ് ആരും വീടിന് പുറത്തിറങ്ങരുത്; ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; കൊറോണ ബാധിച്ച കാസര്‍ഗോഡുകാരന്‍റെ സമ്ബര്‍ക്ക പട്ടികയിലുള്ളവരെക്കൊണ്ടു ജനറല്‍ ആശുപത്രിയും പരിസരവും നിറഞ്ഞു

 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണമായി അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ശ്രമം. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി വ്യാപാരി വ്യവസായികളുമായി ചര്‍ച്ച നടത്തും. കാസര്‍കോട് ജില്ലയില്‍ ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുള്ള സാഹചര്യത്തിലാണ് നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ജില്ലാ അതിര്‍ത്തി പൂര്‍ണമായി അടച്ചും. ജില്ലയ്ക്ക് പുറത്തേക്കുള്ള വലുതും ചെറുതുമായ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.

No comments